Sorry, you need to enable JavaScript to visit this website.

ഗാന്ധി പ്രതിമക്ക് മുന്നില്‍ കരഞ്ഞ ഫിറോസ് ഖാനും പറയാനുണ്ട്-video

ലഖ്‌നൗ- ഗാന്ധി പ്രതിമക്കു മുന്നില്‍ പൊട്ടിക്കരയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ന്യായീകരണവുമായി ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവ്  ഫിറോസ് ഖാന്‍ രംഗത്ത്.

ബി.ജെ.പിക്കാര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും ഗാന്ധി പ്രതിമകളുടെ പരിപാലനത്തിന് താന്‍ ചെയ്തത്ര ആരും ചെയ്തിട്ടുണ്ടാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബി.ജെ.പിയുടെ പര്യായമാണ് നാടകമെന്ന് ക്യാമറക്കു മുന്നില്‍ നാടകം കളിച്ചുവെന്ന വിമര്‍ശനത്തിന് ഫിറോസ് ഖാന്‍ മറുപടി നല്‍കി. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എല്ലാ ഗാന്ധി ജയന്തി ദിനങ്ങളിലും ഗാന്ധി പ്രതിമകള്‍ വൃത്തിയാക്കാറുണ്ടെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അതില്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

യു.പിയിലെ ചന്ദൗസി പട്ടണത്തില്‍ ഫവാര ചൗക്കിലുള്ള ഗന്ധി  പ്രതിമക്ക് മുന്നില്‍ ഫിറോസ് ഖാനും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനും പൊട്ടിക്കരയുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ബാപ്പു ബാപ്പു എന്നു വിളിച്ചു കരയുന്നതായിരുന്നു ദൃശ്യം.

 

Latest News