ബെംഗളൂരു- അസമിന് പിന്നാലെ കര്‍ണാടകയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. അസമിലെ ബിജെപി സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി വരെയുള്ള വ്യവഹാരങ്ങളിലെത്തിയിരിക്കെയാണ് കര്‍ണാടകയില്‍ കണക്കെടുപ്പ് നടത്താനുള്ള നീക്കം. കുടിയേറ്റക്കാരുടെ കണക്കെടുക്കാന്‍ ആരംഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നെത്തിയവര്‍ കര്‍ണാടകയിലുണ്ടെന്നാണ് മന്ത്രി പറയുന്നത്. സുപ്രധാന തീരുമാനം കര്‍ണാടക സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകത്തില്‍ കുടിയേറി താമസിക്കുന്നവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെയുക്കും. ഒരാഴ്ചക്കകം നിര്‍ണായകമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.