ദുബായ്- മിനി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആറ് വിദേശ തൊഴിലാളികളെ ദുബായ് പോലീസ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. അപകടത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചിരുന്നു.
ദുബായിലെ ഒരു സ്‌കൂളില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്. ആശുപത്രിയിലായ പലരുടേയും നില ഗുരുതരമായിരുന്നു. ഇപ്പോള്‍ അവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
ദുബായ് റാഷിദ് ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്. ലഫ്. കേണല്‍ ഡോ. ഫഹദ് അല്‍ സറൂനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊഴിലാളികളെ സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ദുബായ് പോലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.