ജയ്പൂര്‍- രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയതായി റിപ്പോര്‍ട്ട്.
കാരംബോര്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മുത്തലാഖില്‍ കൊണ്ടുവന്ന് എത്തിച്ചത്. തന്റെ മകന് കൊടുക്കാനായി ഭര്‍ത്താവ് നല്‍കിയ കാരംബോര്‍ഡ് വാങ്ങാന്‍ ഷബ്രൂണിഷ എന്ന യുവതി വിസമ്മതിച്ചു. അതിനെ തുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.
സംഭവത്തില്‍ ഭര്‍ത്താവ് ഷക്കില്‍ അഹമ്മദിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരെ ഗാര്‍ഹിക പീഡനത്തിന് നേരത്തെ പരാതി നല്‍കിയിരുന്ന ഷബ്രൂണിഷ ഇപ്പോള്‍ രക്ഷിതാക്കളുടെ കൂടെയാണ് താമസം.കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തി മടങ്ങുമ്പോള്‍ ആണ് ഷക്കീല്‍ ഷബ്രൂണിഷയുടെ കയ്യില്‍ മകന് കൊടുക്കുവാനായി കാരംബോര്‍ഡ് നല്‍കിയത്. എന്നാല്‍ അത് വാങ്ങാന്‍ ഷബ്രൂണിഷ വിസമ്മതിക്കുകയും അതില്‍ കുപിതനായ ഷക്കീല്‍ മുത്തലാഖ് ചോല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുത്തലാഖ് നിരോധിച്ചതിന് ശേഷം കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്.