മുംബൈ- അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരൻ ദീപക് നികാൽജേക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിയിൽ ടിക്കറ്റ്. ബി.ജെ.പി-ശിവസേന സഖ്യത്തിലൈ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്താവലെ) സ്ഥാനാർത്ഥിയായി പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഫാൽത്തൺ അസംബ്ലി മണ്ഡലത്തിലാണ് ദീപക് മത്സരിക്കുക. കേന്ദ്രമന്ത്രി രാം അത്താവലെയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ആറു സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുവദിച്ചത്. ദീപക്് നികൽജെ നേരത്തെ ചെമ്പൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല.