ദുബായ്- രാജ്യാന്തര സ്‌പേസ് സ്റ്റേഷനില്‍നിന്ന് മക്കയുടെ ചിത്രം പങ്കുവെച്ച് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ക്കായി മക്കയുടെ ബഹിരാകാശ കാഴ്ച ഹസ്സ പങ്കുവെച്ചത്.
An incredible image of Mecca from the @iss എന്ന അടിക്കുറിപ്പോടെയാണ് മക്കയുടെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്. ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ ഹസ്സയുടെ പോസ്റ്റിന് 15000 ലൈക്കുകളും കമന്റുകളും ലഭിച്ചു.
സ്‌പേസില്‍നിന്നുള്ള യു.എ.ഇയുടെ ചിത്രവും ഈയാഴ്ച ഹസ്സ അയച്ചിരുന്നു. ഐ.എസ്.എസില്‍ ഹസ്സ നടത്തുന്ന പരീക്ഷണങ്ങളുടെ ചിത്രങ്ങളും മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലേക്ക് അയച്ചിരുന്നു. സെപ്റ്റംബര്‍ 25 ന് സ്‌പേസിലേക്ക് പോയ അദ്ദേഹം ഒക്‌ടോബര്‍ മൂന്നിന് മടങ്ങിയെത്തും.