Sorry, you need to enable JavaScript to visit this website.

ജ്വല്ലറിയിൽനിന്ന് അൻപത് കോടിയുടെ സ്വർണം കവർന്നു

ചെന്നൈ- തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് അൻപത് കോടിയുടെ സ്വർണം കവർന്നു. തിരുച്ചിറപ്പള്ളിയിലെ ലളിതാ ഗോൾഡ് ജ്വല്ലറിയുടെ ശാഖയിൽ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അൻപത് കോടി രൂപ മൂല്യം വരുന്ന സ്വർണം കവർന്നത്.

നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി അതിവിദഗ്ദ്ധമായാണ് കൊള്ളയടിച്ചത്. ബുധനാഴ്ച പുലർച്ചയോടെയാണ് ജ്വല്ലറി കൊള്ളയടിക്കപ്പെട്ടത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ തുറന്ന് അകത്തു കയറിയ കവർച്ചാ സംഘം പരമാവധി സ്വർണം ശേഖരിച്ച് രക്ഷപ്പെടുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. രാവിലെ കട തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം പുറംലോകം അറിയുന്നത്.

കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ തിരുച്ചിറപ്പള്ളിയിൽ വമ്പൻ കൊള്ള നടന്നിരുന്നു. അന്ന് തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിന്റെ പിൻവശത്തെ ചുമർ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അഞ്ച് ലോക്കറുകളിൽ നിന്നായി 19 ലക്ഷം രൂപയും സ്വർണവും രേഖകളും കവർന്നിരുന്നു.

Latest News