ദമാം- മാവേലിക്കര കല്ലുമല സ്വദേശിയെ ജുബൈലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര കല്ലുമല സ്വദേശി ശ്രീകുമാർ പീതാംബര(48)നെയാണ് ജുബൈലിൽ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 15 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസമായി മാനസികമായ ചില പ്രശ്നങ്ങൾ അലട്ടിയിരുന്നതായും സുഹൃത്തുക്കളിൽ നിന്നും അകലം പാലിച്ചിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ ആർച്ച. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു.