Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിഹാറിലെ പ്രളയത്തെ കുറിച്ചുള്ള ചോദ്യത്തിന് അമേരിക്കയില്‍ എന്തു സംഭവിച്ചുവെന്ന് മുഖ്യമന്ത്രി; നിതീഷിനെതിരെ പ്രതിഷേധം

പട്‌ന- ബിഹാറില്‍ കനത്ത പ്രളയത്തെ തുടര്‍ന്ന് മരണം സംഖ്യ ഉയരുന്നതിനിടെ പട്‌നയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ജനം പ്രതിഷേധിച്ചു. ദുരിതം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ നിതീഷിന്റെ പ്രതികരണമാണ് പ്രതിഷേധത്തിനിടയാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ പ്രളയത്തെ കുറിച്ചു ചോദിച്ചത് നിതീഷിനെ ചൊടിപ്പിച്ചു. 'രാജ്യത്തും ലോകത്ത് എത്രയിടങ്ങളില്‍ പ്രളയമുണ്ടായിട്ടുണ്ട്. പട്‌നയില്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയത് മാത്രമാണോ നമ്മുടെ പ്രശ്‌നം? അമേരിക്കയില്‍ എന്താണ് സംഭവിച്ചത്?'  നിതീഷ് രോഷത്തോടെ ചോദിച്ചു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. പട്‌നയില്‍ പ്രളയ ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ച ശ്രീ കൃഷ്ണ മെമോറിയല്‍ ഓഡിറ്റോറിയത്തിലെത്തി നിതീഷ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പ്രളയം ഒരു പ്രകൃതി ദുരന്തമാണെന്നും മഴയും വരള്‍ച്ചയും യാഥാര്‍ത്ഥ്യമാണെന്നും നിതീഷ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊങ്ങിയ വെള്ളം പുറത്തു കളയാന്‍ പല സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

36 മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ക മഴയ്ക്ക് പട്‌നയില്‍ ശമനമുണ്ട്. നഗരത്തിന്റെ വലിയൊരു ഭാഗവും വെള്ളത്തിലാണ്. ആയിരക്കണക്കിന് ആളുകള്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ലഭിക്കാത്തതും ശക്തിയേറിയ പമ്പുകള്‍ ലഭിക്കാത്തതും ദുരിതാശ്വാസ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
 

Latest News