Sorry, you need to enable JavaScript to visit this website.

അമേരിക്കയെ ഞെട്ടിച്ച് ചൈനയുടെ പുതിയ മിസൈല്‍

ബീജിംഗ്-  അമേരിക്കയുടേയും സഖ്യകക്ഷികളുടേയും എല്ലാ പ്രതിരോധ സംവിധാനങ്ങളേയും മറികടക്കാന്‍ കല്‍പുള്ള ബലിസ്റ്റിക് മിസൈല്‍ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ഡി.എഫ്41 എന്ന പേരുള്ള മിസൈലിന് 15,000 കിലോമീറ്ററാണ്  പരിധി.
ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്താല്‍  കനത്ത നാശം വിതയ്ക്കാന്‍ സാധിക്കും. നിലവില്‍ ലോകരാജ്യങ്ങളുടെ പക്കലുള്ള ഭൂഖണ്ഡാന്തര മിസൈലുകളേക്കാള്‍ പ്രഹരപരിധി കൂടുതലാണ് ചൈനയുടെ ഡി.എഫ്41 ന്.
മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചതിന്റെ 70ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് പുതിയ ആയുധം ചൈന വെളിപ്പെടുത്തിയത്.
ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും പ്രദര്‍ശിപ്പിച്ചു. 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു പരേഡ്.

 

 

Latest News