തിരുവനന്തപുരം- സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ദുബായില്‍ പ്രവാസി സംരഭകരുടെ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. നോണ്‍ കേരളൈറ്റ്‌സ് എമര്‍ജിങ് ഓന്‍ട്രപ്രനേഴ്‌സ് മീറ്റ് (നീം) എന്ന പേരില്‍ ഒക്ടോബര്‍ നാലിനാണ് സംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് സംഘാടകര്‍. വിവിധ രാജ്യങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടത്തരം മലയാളി പ്രവാസി ബിസിനസുകാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.