ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ കഴിയുന്ന ബംഗ്ലദേശികളേയും മറ്റു വിദേശികളേയും കണ്ടെത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ച കത്തില്‍ ഡിജിപി ആവശ്യപ്പെട്ടു. ഐജിമാര്‍, ഡിഐജിമാര്‍, എഡിജിമാര്‍ എന്നിവര്‍ക്കും പോലീസ് ആസ്ഥാനത്തു നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരും താമസക്കാരും ഉണ്ടാകാനിടയില്ല എല്ലാ നഗരങ്ങളിലേയും റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ കരട് പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വിശദമായ പരിശോധനകള്‍ നടത്തും. അനധികൃത താമസക്കാരുടെ വിരലടയാളം മറ്റു രേഖകളും എടുത്ത് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
ഈ നീക്കം വഴി അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ ഉണ്ടാക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. അനധികൃത കുടിയേറ്റക്കാര്‍ക്ക് രേഖകള്‍ ഉണ്ടാക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരും വകുപ്പിലെ ജീവനക്കാരുമാകും കുടുങ്ങുക.