മുംബൈ- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എന്‍സിപിക്ക് വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവ് അജിത് പവാര്‍ രാഷ്ട്രീയം വീട്ട് എല്‍എല്‍എ സ്ഥാനം രാജിവച്ചതിനു പിന്നാലെ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി നമിത മുണ്ഡാഡ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. വോട്ടെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണിത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണ് ആഴ്ചകള്‍ക്കു മുമ്പ് നമിതയെ ബീഡ് ജില്ലയിലെ കയ്ജില്‍ സ്ഥനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ബിജെപി നേതാവും മന്ത്രിയുമായ പങ്കജ് മുണ്ഡെയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്. നമിതയുടെ ഭര്‍തൃമാതാവ് വിമല്‍ മുണ്ഡാഡ മുന്‍ എന്‍സിപി മന്ത്രിയാണ്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്.