Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശ് ഹണി ട്രാപ്പ്: മുന്‍ മുഖ്യമന്ത്രിയുടെ വിഡിയോ വൈറലായി

ഭോപ്പാല്‍- മധ്യപ്രദേശ് രാഷ്ട്രീയ വൃത്തങ്ങളെ അങ്കലാപ്പിലാക്കിയ പെണ്‍ കെണിയുമായി ബന്ധപ്പെട്ട് രണ്ട് വിഡിയോകള്‍ കൂടി വൈറലായി. മുന്‍മുഖ്യമന്ത്രിയും വലതുപക്ഷ സംഘടനാ നേതാവിന്റെ അടുത്ത സഹായിയും പെണ്‍കുട്ടികളോടൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന വിഡിയോകളാണ് വ്യാപകമായി പ്രചരിക്കുന്നത്.    ഹണിട്രാപ്പ് സംഘം ചിത്രീകരിച്ചതാണ് ഈ വിഡിയോകളെന്ന് കരുതുന്നു.
ഇത്തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകളും സന്ദേശങ്ങളും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖരാണ് ഈ ദൃശ്യങ്ങളിലുള്ളത്.  ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ആരതി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍(38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍(48), ബര്‍ഖ സോണി(38), ഓം പ്രകാശ് കോറി(45) എന്നിവരാണ് അറസ്റ്റിലായത്.
ഉന്നതരെ ഹണിട്രാപ്പില്‍ കുരുക്കാനായി ഉപയോഗിച്ചുവെന്ന് കരുതുന്ന പെന്‍െ്രെഡവ്, ലാപ്‌ടോപ്പ്, തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇന്‍ഡോര്‍ സ്വദേശിയായ എഞ്ചിനീയര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രാജ്യംകണ്ട ഏറ്റവും വലിയ ഹണിട്രാപ്പിലേക്ക് അന്വേഷണം എത്തിയത്. യുവാവിനെ കെണിയില്‍ പെടുത്തിയ സംഘം ഇയാളോടൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
പത്ത് വര്‍ഷത്തോളമായി മധ്യപ്രദേശില്‍ ഹണിട്രാപ്പ് സംഘം പ്രവര്‍ത്തിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഘം കോടികള്‍ സ്വന്തമാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരേയും മന്ത്രിമാരേയും വശീകരിച്ച് കരാറുകളും മറ്റും നേടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. കോളേജ് വിദ്യാര്‍ഥിനികളെയാണ് ഇതിനായി സംഘം കരുവാക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ആഢംബര ജീവിതം നയിക്കാനുള്ള പണമാണ് സംഘം വാഗ്ദാനം ചെയ്തിരുന്നത്.

 

Latest News