ന്യൂദല്‍ഹി- രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുംല യാത്ര റാദ്ദാക്കി. ഇതിന്റെ കാരണം എന്താണെന്നുള്ള ഔദ്യോഗിക വിശദീകരണം ഇനിയും പുറത്തുവന്നിട്ടില്ല.
ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ ഗുംലയില്‍ രാഷ്ട്രപതി പങ്കെടുക്കില്ലെന്ന കാര്യം ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടത്. അതേസമയം പരിപാടിക്ക് മുന്നോടിയായി നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും അവസാനിപ്പിക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. ഝാര്‍ഖണ്ഡില്‍ തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാടുണ്ടായതെന്നാണ് നിഗമനം.