Sorry, you need to enable JavaScript to visit this website.

ഇംറാൻ ഖാന്റെ വിമർശം: കോൺഗ്രസ് നേതാക്കൾ  മാപ്പ് പറയണമെന്ന് ബി.ജെ.പി

ന്യൂദൽഹി- യു.എൻ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ നടത്തിയ പ്രസ്താവനയുടെ ഉത്തരവാദിത്തം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമാണെന്ന് ബി.ജെ.പി. ഇന്ത്യയുടെ പ്രതിഛായ തകർക്കുന്നതിന് ഇംറാൻ ഖാനെ സഹായിച്ച സിംഗും സോണിയയും മാപ്പ് പറയണമെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബി പത്ര ആവശ്യപ്പെട്ടു. 
ആർ.എസ്.എസിനേയും പ്രധാനമന്ത്രി മോഡിയേയും രൂക്ഷമായി വിമർശിച്ച ഇംറാൻ ഖാൻ ആർ.എസ്.എസ് ക്യാമ്പുകളിൽ ഭീകരർക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോൺഗ്രസിന്റെ മുൻ ആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്ന്  സൂചിപ്പിച്ചിരുന്നു. 
മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് സുശീൽ കുമാർ ഷിൻഡെ ആയിരുന്നു ആഭ്യന്തര മന്ത്രി. 2013 ൽ ജയ്പൂരിൽ വെച്ച് ഹിന്ദുക്കൾക്കെതിരേയും ആർ.എസ്.എസിനെതിരേയും ഷിൻഡെ പ്രസ്താവന നടത്തുമ്പോൾ കോൺഗ്രസിന്റെ വലിയ നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നുവെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.

 

Latest News