Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സമ്പദ്ഘടന തകർത്തത് മുഗളരും ബ്രിട്ടീഷുകാരും -യോഗി 

മുംബൈ - മുഗളരും ബ്രിട്ടീഷുകാരുമാണ് ഇന്ത്യയുടെ സമ്പദ് ഘടന ദുർബലമാക്കിയതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിൽ വേൾഡ് ഹിന്ദു ഇക്കണോമി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മുഗളരുടെ ആക്രമണത്തിനു മുമ്പ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു. അവരുടെ കാലത്ത് ലോക സമ്പദ്ഘടയനുടെ 36 ശതമാനം ഇന്ത്യയുടെ കൈവശമായിരുന്നു. മുഗളർക്കു ശേഷം ബ്രിട്ടീഷുകാർ എത്തിയതോടെ ഇന്ത്യയുടെ പങ്ക് 20 ശതമാനമായി കുറഞ്ഞു. 
200 വർഷത്തെ ഭരണം കൊണ്ട് ബ്രിട്ടീഷുകാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദുർബലമാക്കിയെന്നും അവർ ഇന്ത്യ വിടുമ്പോഴേക്കും ലോകസമ്പദ്ഘടനയുടെ നാലുശതമാനത്തിലേക്ക് ഇന്ത്യ ചുരുങ്ങിയെന്നും യോഗി പറഞ്ഞു.

 

Latest News