ന്യൂയോര്‍ക്ക്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സഞ്ചരിച്ച വിമാനത്തിന് തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ തിരിച്ചിറക്കി. യുഎന്‍ സമ്മേളനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ചുള്ള യാത്രയിലായിരുന്നു ഇമ്രാന്‍ഖാനും സംഘവും.
ഒഴാഴ്ച നീണ്ട അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. ഈ സന്ദര്‍ശനത്തിനിടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇമ്രാന്‍ഖാന്‍ സംസാരിച്ചിരുന്നു. ജമ്മുകശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിരുന്നു. കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്നു പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും അവകാശപ്പെട്ടു.