Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒളികാമറ സെക്‌സ്, ആഢംബര കാറുകള്‍, ഒഴുകിയ കോടികള്‍; പെണ്‍കെണി അന്വേഷണം മധ്യപ്രദേശിനു പുറത്തേക്കും

ഭോപാല്‍- മധ്യപ്രദേശിലെ മുന്‍മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോളെജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ കാഴ്ചവച്ച് പണംതട്ടിയ പെണ്‍സംഘം കോടികള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആയിരത്തിലേറെ സെക്‌സ് ചാറ്റ് ക്ലിപ്പുകളും, ഒളികാമറയില്‍ പിടിച്ച നഗ്ന സെക്‌സ് വിഡിയോകളും ഉപയോഗിച്ചാണ് മുഖ്യ പ്രതികളായ രണ്ടു സ്ത്രീകള്‍ പണം തട്ടിയത്. പത്തു വര്‍ഷത്തോളമായി മധ്യപ്രദേശിലെ സര്‍ക്കാരിലേയും ഉദ്യോഗസ്ഥ തലത്തിലുമുള്ള ഉന്നതരുമായി നിരന്തരം ബന്ധത്തിലായിരുന്ന സംഘം നിയമനങ്ങള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കുമായി കമ്മീഷന്‍ ഇനത്തിലാണ് കോടികള്‍ സ്വന്തമാക്കിയത്. പെണ്‍കെണി സംഘത്തിന് നേതൃത്വം നല്‍കിയ ശ്വേത വിജയ് ജെയ്ന്‍, ബര്‍ഖ സോണി ഭട്‌നഗര്‍ എന്നിവരുമായി ബന്ധപ്പെട്ട നാലു ബാങ്ക് അക്കൗണ്ടുകളുടേയും ഇവര്‍ കൈകാര്യം ചെയ്തിരുന്നു രണ്ടു ലോക്കറുകളുടേയും വിശദാംശങ്ങളിലാണ് ഇതു സംബന്ധിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചത്. ഇവ സീല്‍ ചെയ്തിരിക്കുകയാണ്. 

ഭോപാലിലെ അതിസമ്പന്നരുടെ മേഖലയിലെ ഇവരുടെ താമസവും ഇവര്‍ ഉപയോഗിച്ച ആഢംബര കാറുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ബിജെപിയിലേയും കോണ്‍ഗ്രസിലേയും ഉന്നതരുമായി ഈ രണ്ടു സ്ത്രീകള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലായിരുന്നു എല്ലാ ഇടപാടുകളും നടന്നിട്ടുള്ളത്. ഉന്നത നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടികളെ കാഴ്ചവെച്ച് ഇടപാടുകാരുടെ കാര്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കയാണ് പെണ്‍കെണി സംഘം ചെയ്തിരുന്നത്. ഇവര്‍ പ്രധാനമായും ഉന്നമിട്ടത് രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥരേയുമാണ്. അഞ്ചു സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു സംഘം പ്രവര്‍ത്തിച്ചത്. ലൈംഗിക തൊഴിലാളികളേയും കോളെജ് പെണ്‍കുട്ടികളേയും ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വന്നത്. കോളെജ് വിദ്യാര്‍ത്ഥിനികളെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം കെണിയിലാക്കിയതായും ആരോപണമുണ്ട്. കേസില്‍ പിടിയിലായ കോളെജ് വിദ്യാര്‍ത്ഥിനിയെ കാഴ്ചവെക്കാന്‍ കൊണ്ടു പോകാന്‍ മാത്രമായി ഒരു ഔഡി കാറും സംഘം വാങ്ങി നല്‍കിയിരുന്നു. 

കേസ് അന്വേഷണത്തില്‍ പുറത്തു വന്ന ഇരുനൂറിലേറെ ഫോണ്‍ വിളി രേഖകള്‍ സൂചിപ്പിക്കുന്നത് ഈ കേസ് മധ്യപ്രദേശില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. 39കാരിയായ ശ്വേത ജെയ്ന്‍, ഇതേ പേരുള്ള 48കാരി, 35കാരിയായ ബര്‍ഖ സോണി, ആരതി ദയാല്‍ (34), പതിനെട്ടുകാരി വിദ്യാർത്ഥിനി, ആരതി ദയാലിന്റെ ഡ്രൈവര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കോണ്‍ഗ്രസ് മുന്‍ ഐടി സെല്‍ പ്രവര്‍ത്തകന്‍ അമിത് സോണിയുടെ ഭാര്യയാണ് ബര്‍ഖ സോണി.

Latest News