Sorry, you need to enable JavaScript to visit this website.

ജാതി മാറി പ്രണയിച്ചെന്ന സംശയത്തില്‍ 17കാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ചു കൊന്നു

ഭുവനേശ്വര്‍- ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഇതര ജാതിക്കാരാനായ യുവാവിനെ പ്രണയിച്ചെന്ന സംശയത്തില്‍ അച്ഛന്‍ 17കാരിയായ പെണ്‍കുട്ടിയെ സ്വന്തം അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു റോഡരികില്‍ തള്ളി. രണ്ടാഴ്ചയ്ക്കു ശേഷമാണ് സംഭവം പുറത്തുവരുന്നത്. സെപ്തംബര്‍ 19നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇതു സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛന്‍ കുടുങ്ങിയത്. ഓഗസ്റ്റ് 25ന് പെണ്‍കുട്ടി വീടു വിട്ടു പോയിരുന്നു. പിന്നീട് സെപ്തംബര്‍ 15നാണ് തിരിച്ചെത്തിയത്. മറ്റൊരു ജാതിക്കാരനായ കാമുകന്റെ കൂടെ ഒളിച്ചോടിയതാണെന്ന് അച്ഛന്‍ ബലമായി സംശയിച്ചു. ഇതു സംബന്ധിച്ച് ഒന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നില്ല. ചോദ്യങ്ങള്‍ക്കോ യുവാവ് ആരാണെന്നോ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛന്‍ 17കാരിയെ വീടിനു പുറത്താക്കി. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. കാമുകനെ കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അച്ഛനോടും അമ്മാവനോടും പെണ്‍കുട്ടി മറുപടി ഒന്നും നല്‍കിയിരുന്നില്ല. അമ്മാവന്‍ ഇടപെട്ട് അച്ഛനെ അനുനയിപ്പിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അച്ഛന്‍ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാന്‍ സമ്മതിച്ചത്. 

എന്നാല്‍ വീട്ടിലേക്കുള്ള വഴിയില്‍ അച്ഛന്‍ പെണ്‍കുട്ടിയുമായി വാഗ്വാദമുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ദേശീയ പാതയോരത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിനു ശേഷമാണ് മകളെ അജ്ഞാതര്‍ കൊലപ്പെടുത്തി എന്ന് അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയെ കാണായിട്ടും അച്ഛന്‍ നേരത്തെ പരാതിയൊന്നും നല്‍കാത്തത് പോലീസിന് സംശയത്തിനിടയാക്കി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അച്ഛന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
 

Latest News