പാലാ- വോട്ടെണ്ണല്‍ മൂന്നാം റൗണ്ടി പിന്നിട്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വീണ്ടും ലീഡ് ഉയര്‍ത്തി മുന്നേറ്റം തുടരുന്നു. 3,403 വോട്ടിനാണ് എല്‍എഡിഎഫിന്റെ മുന്നിട്ടു നില്‍ക്കുന്നത്. വോട്ടെണ്ണലില്‍ ഇതുവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ഒരു ഘട്ടത്തിലും മുന്നിലെത്തിയിട്ടില്ല. ലീഡ് നില ഉയരുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പര വിമര്‍ശനവും തുടങ്ങി. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും ആദ്യ ഫല സൂചനകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു.
തനിക്ക് യുഡിഎഫ് വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പന് പ്രതികരിച്ചു. അതേസമയം ബിജെപി എല്‍ഡിഎഫിനു വോട്ടു മറിച്ചെന്ന് യുഡിഎഫിന്റെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് ടാം ആരോപിച്ചു.
1965ല്‍ പാലാ മണ്ഡലം നിലവില്‍ വന്നതു മുതല്‍ ഇതുവരെ കെ എം മാണിയായിരുന്നു ഇവിടെ എംഎല്‍എ. ഏപ്രിലില്‍ മാണിയുടെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. മാണിയല്ലാത്ത പാലായുടെ ആദ്യ എംഎല്‍എയെ വൈകാതെ അറിയാം.