മംഗളുരു- മംഗളുരുവില്‍ യുവാവിന് നേരെ ആള്‍ക്കൂട്ടാക്രമണം. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്‌ലീങ്ങള്‍ ഇങ്ങോട്ട് പ്രവേശിക്കരുതെന്നും പറഞ്ഞ യുവാവിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇന്നലെ മംഗളുരുവിലെ ഒരു മാളിലാണ് സംഭവം നടന്നത്. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നുവെന്നും മുസ്ലീങ്ങള്‍ ഇവിടേക്ക് പ്രവേശിക്കരുതെന്നും യുവാവ് പറയുന്നതും ഇതുകേട്ട് ആളുകള്‍ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.