ലണ്ടന്‍-ജിഹാദിനായി യു.കെ വിട്ടു ഐഎസ് തീവ്രവാദിയുടെ കുഞ്ഞിനെ പ്രസവിക്കാന്‍ പോയി സിറിയയില്‍ നരകയാതന അനുഭവിക്കുന്ന ബ്രിട്ടീഷുകാരി ഷമീമാ ബീഗം ബ്രിട്ടീഷ് ജയില്‍ യാചിച്ചു വീണ്ടും രംഗത്ത്. സിറിയന്‍ ക്യാമ്പിനെക്കാള്‍ ഭേദം ബ്രിട്ടീഷ് ജയില്‍ ആണെന്ന് പറയുന്ന യുകെയിലേക്ക് മടങ്ങിവരാമെന്നുള്ള പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ് .
മക്കളെ എല്ലാം നഷ്ടമായി. ഒപ്പം വന്ന സുഹൃത്തുക്കള്‍ കൂടെയില്ല. പരിചയമുണ്ടായിരുന്നവര്‍ ക്യാംപ് വിട്ടുപോയി. കഴിഞ്ഞ ആറ് മാസക്കാലമായി സ്വദേശത്തുള്ള ആരോടും സംസാരിച്ചിട്ടില്ല, താന്‍ തനിച്ചായെന്നു ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ഷമീമാ ബീഗം വ്യക്തമാക്കി.
മാനസികമായ ഏറെ തകര്‍ന്ന തനിക്ക് ചികിത്സാ സഹായം വേണ്ടിവരുമെന്നും പുതിയ ക്യാംപില്‍ അതിനുള്ള സഹായം ഇല്ലെന്നും അവര്‍ പറഞ്ഞു. 2015 ഫെബ്രുവരിയിലാണ് ബെത്‌നാല്‍ ഗ്രീന്‍ അക്കാഡമിയിലെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം 15ാം വയസ്സില്‍ ഷമീമ യുകെ വിടുന്നത്. തുര്‍ക്കിയില്‍ നിന്നും സിറിയയിലെ ഐഎസ് മേഖലയിലേക്ക് കടന്ന ഷമീമയും സുഹൃത്തുക്കളും ഭീകരസംഘടനയില്‍ ചേര്‍ന്നു. സിറിയയിലും, ഇറാഖിലുമായി ആയിരങ്ങളെ കൂട്ടക്കൊലയ്ക്ക് ഇരയാക്കി, പീഡിപ്പിച്ച്, തടവിലാക്കിയ ഐഎസിനൊപ്പം ചേര്‍ന്നു അവരുടെ വധുവായി. ഇസ്ലാമിക് സ്‌റ്റേറ്റ് തകര്‍ന്നതോടെ ഇവര്‍ അഭയാര്‍ത്ഥി ക്യംപുകളിലെത്തി. ഇതിന് പിന്നാലെ ഉയര്‍ന്ന ജനരോഷത്തില്‍ ഹോം സെക്രട്ടറി ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി. സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ത്താനുള്ള അന്വേഷണത്തിലാണ്. തിരിച്ചെത്തി കേസ് നേരിട്ട് ബ്രിട്ടീഷ് ജയിലില്‍ കിടന്നാലും തനിക്കു കുഴപ്പമില്ലെന്നാണ് ഷമീമ പറയുന്നത്.