ന്യൂദല്‍ഹി-ഉള്ളിക്ക് പിന്നാലെ തക്കാളിയുടെയും വിലയില്‍ വര്‍ധനവ്. ലഭ്യതക്കുറവ് കൂടി വന്നതോടെ രജ്യമെമ്പാടും തക്കാളി വിലയില്‍ വര്‍ധനവുണ്ടായിരിക്കുകയാണ്.
ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വിലയില്‍ 70 ശതമാനം വര്‍ധനവുണ്ടായിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്ത മഴയാണ് തക്കാളി ലഭ്യത കുറയുവാന്‍ കാരണമായത്.മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെ കൂടിയിരിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ചണ്ഡിഗഡില്‍ കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില.