മഞ്ചേരി- പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കാടാമ്പുഴ ഒറ്റക്കോട് കരിമ്പൻ കലായി ബ്രിജേഷിനെയാണ് (24) മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 12 നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിയെ കാറിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും കഞ്ചാവ് നൽകുകയും ചെയ്തുവെന്നാണ് കേസ്. കാടാമ്പുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.