ബൈകനൂര്‍- ദശലക്ഷക്കണക്കിന് അറബികളെ ഹൃദയത്തില്‍ ആവാഹിച്ചാണ് താന്‍ ബഹിരാകാശത്തേക്ക് പറക്കുന്നതെന്ന് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി ചരിത്രത്തിലിടം നേടിയ ഹസ്സ അല്‍ മന്‍സൂരി. താന്‍ ഒറ്റക്കല്ല ഈ യാത്ര നടത്തുന്നത്. മുഴുവന്‍ അറബ് ലോകവും തന്നോടൊപ്പമുണ്ട്.
യാത്ര പുറപ്പെടും മുമ്പ് കോസ്മോനട്ട് ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഹസ്സ മനസ്സ് തുറന്നത്.
ഇന്നലെ വൈകിട്ട് യു.എ.ഇ സമയം 5:56 നാണ് ഹസ്സയേയും മറ്റ് രണ്ട് സഞ്ചാരികളേയും വഹിച്ച് സോയൂസ് പേടകം ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നത്.