ഷാജഹാന്‍പൂര്‍- മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട നിയമ വിദ്യാര്‍ത്ഥിയായ യുവതിയെ യുപി പോലീസ് പിടിച്ചു പറി കേസില്‍ അറസ്റ്റ് ചെയ്തു. ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ചിന്മയാനന്ദില്‍ നിന്നും പണം തട്ടാന്‍ യുവതി ശ്രമിച്ചെന്ന ദുരൂഹമായ ആരോപണം ഉയര്‍ന്നത്. ഇത് തനിക്കെതിരായ പ്രതികാര നടപടിയാണെന്ന് യുവതി പറഞ്ഞിരുന്നു. ഈ കേസില്‍ അറസ്റ്റ് തടയുന്നതിന് യുവതി കോടതിയെ സമീപിച്ചിരുന്നു. ഇതു സ്വീകരിച്ച കോടതി ഹരജി നാളെ പരിഗണിക്കാനിരിക്കെയാണ് ഇന്ന് അറസ്റ്റ്. ചൊവ്വാഴ്ച കോടതിയിലെത്തിയ യുവതിയെ പോലീസ് തടഞ്ഞുവെച്ച് ഒരു വാഹനത്തില്‍ അടച്ചിട്ടിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ പോലീസ് ബലം പ്രയോഗിച്ചാണ് യുവതിയെ പിടികൂടി കൊണ്ടു പോയതെന്ന് കുടുംബം ആരോപിച്ചു. ചെരിപ്പു പോലും ധരിക്കാന്‍ അനുവദിക്കാതെയാണ് കൊണ്ടു പോയതെന്നും അവര്‍ പറയുന്നു.
പീഡനക്കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെയാണ് യുവതിയെ പൂട്ടാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയത്. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതി ചിന്മയാനന്ദ് പീഡന കുറ്റം സമ്മതിച്ചിരുന്നു. രാവിലെ ആറു മണിക്ക് നഗ്ന മസാജും, ഉച്ചയ്ക്കു ശേഷം 2.30ന് സെക്‌സും ചിന്മയാനന്ദിന്റെ ദിനചര്യയായിരുന്നുവെന്നും ഇവ രണ്ടും ചെയ്തു നല്‍കാന്‍ അംഗരക്ഷകര്‍ തന്നെ ഹോസ്റ്റലില്‍ നിന്ന് കൂട്ടി അദ്ദേഹത്തിന്റെ സ്വാകാര്യ മുറിയിലെത്തിക്കുകയാണ് ചെയ്തിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഈ രംഗങ്ങള്‍ അതീവരഹസ്യമായി കണ്ണടയില്‍ ഒളികാമറ വച്ച് പകര്‍ത്തിയാണ് യുവതി പുറത്തെത്തിച്ചത്. ഈ വിഡിയോകള്‍ യുവതി പോലീസ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.