ജിദ്ദ - പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ പ്രൗഡോജ്വലമായ ചടങ്ങില്‍ തിരുഗേങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയയിലെ അഞ്ചാമത്തെ റെയില്‍വെ സ്റ്റേഷനും രാജാവ് ഉദ്ഘാടനം ചെയ്തു. ഉത്തര ജിദ്ദയില്‍ 19 കിലോമീറ്റര്‍ ദൂരെയാണ് പുതിയ വിമാനത്താവളം. ഉദ്ഘാടനത്തിനു മുന്നോടിയായി പുതിയ ടെര്‍മിനല്‍ സല്‍മാന്‍ രാജാവ് ചുറ്റിക്കണ്ടു.
മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ 8,10,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം മൂന്നു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിന് പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ട്.