ദുബായ്- കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി.സിദ്ദിഖ് മദ്യപനെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഷറഫുന്നീസ നല്കിയ പരാതിയില്‍ ദുബായ് പോലീസ് കേസെടുത്തു. ദുബായ് സന്ദര്‍ശനത്തിനെത്തിയ സിദ്ദീഖ് കേരളത്തിലേക്ക് മടങ്ങിപ്പോയെങ്കിലും ഷറഫുന്നീസ കേസ് നടപടികള്‍ക്കായി ദുബായില്‍ തുടരുകയാണ്.
സിദ്ദിഖ് യു.എ.ഇയിലെ സുഹൃത്തുക്കളും ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിന്റെ ലൈവ് ഭാര്യ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മണലില്‍ കാലുറക്കാതെ സിദ്ദീഖ് നില്‍ക്കുന്നത് മദ്യപിച്ചാണെന്ന് ചിത്രീകരിച്ചായിരുന്നു സാമൂഹിക ദ്രോഹികളുടെ കമന്റും പ്രചാരണവും. ഇതിന് കൂട്ടുനിന്ന യു.എ.ഇയിലെ ചില സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഷറഫുന്നീസ നല്കിയ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
താന്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും ഇനി മദ്യപിക്കില്ലെന്നും സി.പി.എമ്മുകാരാണ് പ്രചാരണത്തിന് പിന്നിലെന്നും സിദ്ദിഖ് വിശദീകരിച്ചിരുന്നു.