പനാജി- ഗോവയില്‍ ബീഫ് ക്ഷാമം പരിഹാരിക്കാന്‍ കര്‍ണാടകയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്ന് മാംസം കൊണ്ടുവരാനുള്ള മാര്‍ഗം ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
അയല്‍സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന മാംസം പരിശോധിക്കാന്‍ എല്ലാവരേയും അനുവദിക്കില്ലെന്നും അതിനായി അംഗീകൃത ഡോക്ടറെ ഏര്‍പ്പെടുത്തുമെന്നും ബി.ജെ.പി എം.എല്‍.എ നിലേഷ് കബ്രാളിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പരീക്കര്‍ മറുപടി നല്‍കി.