ലണ്ടന്‍- ഭൂചലന മാപിനിയില്‍ ഏഴിന്റെ തീവ്രതയുള്ള ഭൂചലനമായി വിശേഷിപ്പിക്കുന്ന തോമസ് കുക്കിന്റെ തകര്‍ച്ച ഉപഭോക്താക്കളെ പലവിധിത്തിലാണ് ബാധിച്ചത്. തോമസ് കുക്ക് എന്നു പേരുള്ള ഒരാളുടെ വിവാഹം അനിശ്ചിതത്വത്തിലായി. തോമസ് കുക്കും അമേലിയ ബിഞ്ചും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച ഗ്രീക്ക് ദ്വീപായ റോഡ്‌സില്‍ വെച്ച് നടക്കേണ്ടതാണ്. ഇരുവരും കുടുങ്ങിയിരിക്കെ, നിശ്ചിത സമയത്ത് വിവാഹം നടത്താനുകുമോ എന്ന ആശങ്കയിലാണ് അവര്‍.
വിവാഹത്തില്‍ സുഹൃത്തക്കള്‍ക്ക് ഗ്രീസില്‍ എത്താന്‍ കഴിയുമോയെന്നും നിശ്ചയമില്ല.
കഴിഞ്ഞ വര്‍ഷം തന്നെ ദമ്പതികള്‍ തോമസ് കുക്കില്‍ വിവാഹ പാക്കേജ് ബുക്ക് ചെയ്തിരുന്നു. വരന്‍ കമ്പനിയുടെ പേര് പങ്കിടുന്നതിനാല്‍ ഓപ്പറേറ്റര്‍ സര്‍പ്രൈസ് സമ്മാനമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ബിഞ്ച് പറഞ്ഞു.
ദമ്പതികള്‍ വാങ്ങിയ വിവാഹ പാക്കേജ് ചടങ്ങ് മാത്രമല്ല, പൂക്കള്‍, വിവാഹ കേക്ക്, വിനോദം എന്നിവയും ഉള്‍പ്പെടുന്നതാണ്. എന്തെങ്കിലും ഏര്‍പ്പെടുത്തിയതായി കമ്പനി അറിയിച്ചിട്ടില്ല. വിവാഹത്തിന്റെ ഏതെങ്കിലും ഭാഗം ആസൂത്രണം ചെയ്തപോലെ മുന്നോട്ട് പോകുമോ എന്നും ഉറപ്പില്ല.