ന്യൂദല്‍ഹി- സിക്കിമില്‍ ചൈന നടത്തിയ റോക്കറ്റാക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക്കിസ്ഥാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബഗ്ലയ് പറഞ്ഞു.
തിങ്കളാഴ്ച ചൈന നടത്തിയ റോക്കറ്റാക്രമണത്തില്‍ 158 സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പാക് മാധ്യമ റിപ്പോര്‍ട്ട്.