ന്യൂദല്‍ഹി- പതിവില്‍നിന്ന് വ്യത്യസ്തമായി പ്രധാനമന്തി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കെടുത്ത പരിപാടിയില്‍ യു.എസ് പ്രസിഡന്റിന്റെ മുദ്രക്ക് പകരം ഇന്ത്യ-യു.എസ് സൗഹൃദ മുദ്ര നല്‍കിയത് ശ്രദ്ധേയമായി.
അമേരിക്കന്‍ പ്രസിഡന്റ് സംസാരിക്കുന്ന വേദിയില്‍ സംയുക്ത വാര്‍ത്താ സമ്മേളനമായാലും തെരഞ്ഞെടുപ്പ് പ്രസംഗമായാലും പ്രസംഗ പീഠത്തില്‍ പ്രസിഡന്റിന്റെ മുദ്രയാണ് ഉണ്ടാകാറുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്രംപും പങ്കെടുത്ത ഹൗഡി മോഡി പരിപാടിയില്‍ പ്രസിഡന്റിന്റെ പ്രസംഗപീഠത്തില്‍ ഇരു രാജ്യങ്ങളുടേയും ദേശീയ പതാകകളടങ്ങുന്ന ചിഹ്നമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
ടെക്‌സാസിലെ ഇന്ത്യന്‍ വംശജരാണ് ഹൂസ്റ്റണില്‍ മോഡിയെ വരവേല്‍ക്കാന്‍ ഹൗഡി മോഡി സംഘടിപ്പിച്ചത്. ആദ്യമായാണ് യു.എസില്‍ ഒരു റാലിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്നത്.