Sorry, you need to enable JavaScript to visit this website.

കശ്മീരികള്‍ക്ക് പുതിയ പ്രതിസന്ധി; ഇല്ലാത്ത ഫോണിനും നെറ്റിനും ബില്ലടക്കണമെന്ന് കമ്പനികള്‍

ശ്രീനഗര്‍- കശ്മീരില്‍ 50 ദിവസത്തോളമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളഅ# നിശ്ചലമാണെങ്കിലും ബില്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കശ്മീരികള്‍. സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കശ്മീരിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നത്. 48  47 ദിവസമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല.

എന്നാല്‍ ഈ സമയത്തെ ബില്ലും ടെലികോം കമ്പനികള്‍ ഈടാക്കുന്നതായാണ് ആരോപണം. എയര്‍ടെല്‍ കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 779 അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി കശ്മീര്‍ സ്വദേശി ഉബൈദ് നബി പറയുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമായിട്ടും എന്തിനാണ് അവര്‍ ബില്‍ ഈടാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് ഉമര്‍ എന്ന ബി.എസ്.എന്‍.എല്‍ വരിക്കാരന്റെ മാസ വാടക 380 രൂപയാണെ 470 രൂപയുടെ ബില്‍ ലഭിച്ചു. ഇങ്ങനെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ വരിക്കാര്‍ക്ക് കൃത്യമായി ബില്‍ അയച്ചു നല്‍കിയിട്ടുണ്ട്.

2014 ലെ പ്രളയ സമയത്തും 2016 ല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കിയ കാലയളവിലും നിരക്കുകള്‍ ഉപേക്ഷിച്ചതുപോലെ ഇത്തവണയും ബില്‍ ഈടാക്കരുതെന്നാണ് വരിക്കാരുടെ ആവശ്യം. എന്നാല്‍ ടെലികോം കമ്പനികളുടെ പ്രതികരണം ലഭിച്ചിട്ടില്ല.
വിദ്യാലയങ്ങള്‍ അടച്ചിട്ട കാലയളവിലെ ഫീസ് അടയ്ക്കുന്നതിന് സ്‌കൂള്‍ അധികൃതരും ആവശ്യപ്പെടുന്നുണ്ട്. ഓഗ്‌സറ്റ് ആദ്യവാരം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ലെന്നും ഓഗസ്റ്റ് മുതലുള്ള മൂന്ന് മാസത്തെ ഫീസടക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കയാണെന്ന് ഫാറൂഖ് അഹ്മദ് ദര്‍ പറഞ്ഞു. പ്രശസ്ത മിഷനറി സ്‌കൂളിലാണ് ഇദ്ദേഹത്തിന്റെ മക്കള്‍ പഠിക്കുന്നത്.

 

Latest News