ന്യൂദല്‍ഹി-ജമ്മു കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുവേദിയില്‍ വികസനം, സമാധാനം, സുരക്ഷാ തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യ ഉന്നയിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീര്‍ വിഷയം പരാമര്‍ശിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് അറിയിച്ചത്.
കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ നേരത്തെ ഉന്നയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കണ്ട് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയില്‍ വിഷയം പരാമര്‍ശിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനം.
പ്രധാനമന്ത്രിയുടെ വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചത് അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.