Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ദേശീയ ദിനം; വിപുലമായ ഒരുക്കം

സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാന നഗരവീഥികളിൽ പാറിപ്പറക്കുന്ന ദേശീയ പതാകകൾ. 
ദേശീയ ദിനത്തെ സ്വാഗതം ചെയ്തുകൊണ്ട് വാണിജ്യ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ 

തായിഫ്- സൗദി അറേബ്യയുടെ 89-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ പ്രവിശ്യകളിലും ഒരുക്കങ്ങൾ സജീവം. ദേശീയ ദിനാഘോഷം ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 


അതിവിപുലമായ ഒരുക്കങ്ങളാണ് വിവിധ പ്രവിശ്യകളിൽ നടന്നുവരുന്നത്. വാനിലുയർന്ന് പാറുന്ന ഹരിത പതാകകളിൽ ശുഭ്രാക്ഷരങ്ങളിൽ വിശുദ്ധ വചനങ്ങൾ. പൊതുസ്ഥലങ്ങളിലും പ്രധാന റോഡുകളിലും മേൽപാലങ്ങളിലും ആനന്ദത്തിന്റെ ഹരിതാഭ. അതേസമയം, ആഘോഷം അതിരു കടക്കാതിരിക്കാൻ ദേശീയ ദിനത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തും. 


തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾ നഗര വീഥികളിലൂടെ സഞ്ചാരം തുടങ്ങി. നഗര സഭകളുടെ നേതൃത്വത്തിൽ പ്രധാന നഗരവീഥികളിൽ സൗദിയുടെ ദേശീയ പതാകകളും തോരണങ്ങളും വർണദീപങ്ങളും സ്ഥാപിക്കുന്ന ജോലികൾ തകൃതിയായി നടക്കുന്നു. 
കടകളിലും ബുക്ക് സ്റ്റാളുകളിലും ദേശീയ പതാകയുടെയും ആഘോഷം പൊടിപൊടിക്കാനുള്ള സാധന സാമഗ്രികളുടെയും വിൽപന ദിവസങ്ങൾക്കു മുമ്പു തന്നെ തുടങ്ങിക്കഴിഞ്ഞു. ദേശീയ പതാകകൾ, തൊപ്പികൾ, പച്ച റിബണുകൾ, ടീഷർട്ടുകൾ, ഷാളുകൾ തുടങ്ങിയവയാണ് വിൽപനക്ക് തയാറാക്കിയിരിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും ദേശീയ ദിനത്തെ സ്വഗതം ചെയ്തു കൊണ്ടുള്ള ബാനറുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.  
വിവിധ നഗരസഭകളുടെ ആഭിമുഖ്യത്തിലാണ് നഗരങ്ങളിൽ പതാകകളും രാജാവിന്റെയും രാഷ്ട്രസ്ഥാപകന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളും കമാനങ്ങളും മറ്റും സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. 
സൗദി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികൾ പങ്കെടുത്ത ആഘോഷ പരിപാടികളും നടന്നു.  


 

Latest News