ന്യൂദല്‍ഹി- രാജ്യത്തെ ഭരണ ഘടന വെല്ലുവിളി നേരിടുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. അസമിലെ യഥാര്‍ത്ഥ പൗരന്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നും ദല്‍ഹിയില്‍ ചേര്‍ന്ന പി.ബി യോഗം ആവശ്യപ്പെട്ടു.
രാജ്യം അപകടകരമായ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. എല്ലാ അര്‍ഥത്തിലും ഭരണതലത്തില്‍ വിഭജനമാണ് നടത്തുന്നത്. ഭക്ഷണത്തിനു പോലും ക്ഷാമം നേരിടുന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഇടത് പാര്‍ട്ടികളുടെ യോഗം ദല്‍ഹിയില്‍ നടത്താനും പി.ബി തീരുമാനിച്ചു. വൈകിട്ട് മുന്നിനു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം.