മുംബൈ- പകുതി സീറ്റെങ്കിലും മത്സരിക്കാന്‍ നല്‍കിയില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന.മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന പ്രസ്താവനയുമായി ശിവസേനയുടെ മുതിര്‍ന്ന നേതാവ് ദിവാകര്‍ റാവതെയാണ് രംഗത്തെത്തിയത്. ദിവാകര്‍ റാവതെയ്ക്ക് പിന്നാലെ ഇരുപാര്‍ട്ടികളും മുമ്പ് ഉണ്ടാക്കിയ ധാരണ പാലിക്കാന്‍ ബിജെപി തയ്യാറാകണമെന്ന ആവശ്യവുമായി രാജ്യസഭാംഗം സഞ്ജയ് റാവത്തു0 രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ബിജെപി ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണിത്.സഖ്യത്തില്‍ നിന്ന് പി•ാറുന്നതിനെക്കുറിച്ച് ചിന്തിച്ചിച്ചിട്ടില്ല. എന്നാല്‍ ദിവാകര്‍ റാവതെ പറഞ്ഞതില്‍ തെറ്റൊന്നുമില്ല സഞ്ജയ് റാവത്ത് വ്യക്തമാക്കി.ബിജെപി കേന്ദ്രനേതൃത്വം മുന്‍കൈയെടുത്താണ് തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ധാരണയായതെങ്കിലും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതില്‍ അതൃപ്തി നിലനിന്നിരുന്നു.