റോം- ഇറ്റലിയിലെ വടക്കന്‍നഗരമായ മൊദേനയില്‍ നിന്ന് കണ്ടെത്തിയ കൈകോര്‍ത്തു പിടിച്ച നിലയിലുള്ള രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ പുരുഷ•ാരുടേതെന്ന് സ്ഥിരീകരണം. ഈ അസ്ഥികൂടങ്ങളില്‍ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടേതുമാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലേതെന്ന് കരുതപ്പെടുന്ന ഈ രണ്ട് അസ്ഥികൂടങ്ങള്‍ 2009ലാണ് ഇറ്റാലിയന്‍ ഗവേഷകര്‍ വടക്കന്‍ നഗരമായ മൊദേനയില്‍ നിന്ന് കണ്ടെത്തിയത്.
അസ്ഥികൂടങ്ങളിലെ പല്ലിന്റെ ഇനാമലില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ പരിശോധിച്ച് ബോലോഞ്യ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ രണ്ട് അസ്ഥികൂടങ്ങളും പുരുഷ•ാരുടേതാണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ സുഹൃത്തുക്കളോ സഹോദര•ാരോ പടയാളികളോ ആയിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.