സാക്കിര്‍ നായിക്കിന് എന്‍ഫോഴ്‌സ്‌മെന്റ് വാറണ്ട് 

മുംബൈ-മലേഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഇസ്‌ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ 2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിവന്‍ഷന്‍ മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎല്‍എ) പ്രകാരം ജഡ്ജി പി പി രാജവൈദ്യയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നായിക് തന്റെ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരാകാന്‍ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച നല്‍കിയ ഹരജിയും കോടതി തള്ളി. സാക്കിറിനെതിരെ ജാമ്യമില്ലാ വാറണ്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഇഡി പുതിയ അപേക്ഷ നല്‍കിയിരുന്നു. 2016 ലെ കേസില്‍ 193.06 കോടി രൂപയുടെ തിരിമറി നടതായി കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടു.


 

Latest News