ന്യൂദല്‍ഹി- മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എ.പിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ എം.പിമാരുടെ സത്യപ്രതജ്ഞയോടെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത്. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച ശേഷം സഭ പിരിഞ്ഞു.
ഇ.അമ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.