ന്യൂയോർക്ക്- ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അരാംകോയുടെ എണ്ണ സംഭരണശാലകളിലേക്ക് ആക്രമണം നടത്തിയത് ഇറാനാണെന്നതിന്റെ തെളിവുകൾ സൗദി പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഉത്തരവ്. അതേസമയം, എന്തൊക്കെ തരത്തിലുള്ള പുതിയ ഉപരോധങ്ങളാണ് ഇറാന് മേൽ ചുമത്തുന്നത് എന്നതിന്റെ വിശദാംശങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല. ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ധനകാര്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായാണ് ട്രംപ് ട്വീറ്റ് ചെയ്തത്.