വരാണസി- മസ്ജിദിന്റെ സ്ഥലം ബി.ജെ.പി എം.എല്‍.എ കൈയടക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നേരന്ദ്ര മോഡിയുടെ മണ്ഡലത്തിലെ സിഗ്ര പ്രദേശത്ത് സംഘര്‍ഷം.
പള്ളി നിര്‍മിക്കുന്നതിനായി നീക്കിവെച്ച സ്ഥലം ബി.ജെ.പിയുടെ പതിയ എം.എല്‍.എ അവദേശ് സിംഗാണ് കൈയടക്കിയത്. ഇന്നലെ ഇവിടെ ചുറ്റുമതില്‍ കെട്ടാനെത്തിയ തൊഴിലാളികളും മുസ്്‌ലിംകളും തമ്മിലാണ് സംഘര്‍ഷം. നിര്‍മാണം തടയണമെന്നാശ്യപ്പെട്ടാണ് മുസ്്‌ലിംകള്‍ മുദ്രാവാക്യം മുഴക്കിയത്. ഇതിനിടയില്‍ ആരോ കല്ലെറിയുകയും തുടര്‍ന്ന് ഇരുവഭാഗം തമ്മില്‍ കല്ലേറ് രൂക്ഷമാവകയുമായിരുന്നു. ലാത്തിച്ചാര്‍ജിനു പുറമെ, കണ്ണീര്‍ വാതകവും കരുമുളക് സ്‌പ്രേയും ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. കല്ലേറില്‍ പത്ത് പേര്‍ക്ക ്പരിക്കുണ്ട്. സംഘര്‍ഷം ആസൂത്രിതമല്ലെന്നും പൊടുന്നനെ ഉണ്ടായതാണെന്നും പോലീസ് അവകാശപ്പെടുന്നു.