ന്യൂദല്‍ഹി- ഇറക്കുമതി ചെയ്യുന്ന ഓപണ്‍ സെല്‍ ടിവി പാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു ശതമാനം കസ്റ്റംസ് തീരുവ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതോടെ ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്‍ഇഡി, എല്‍സിഡി ടിവികള്‍ക്ക് വിലകുറയും. 15.6 ഇഞ്ചിനു മുകളിലുള്ള ടിവി പാനലുകള്‍ക്കുള്ള ഇറക്കുമതി തീരുവയാണ് ധനകാര്യ മന്ത്രാലയം നിര്‍ത്തലാക്കിയത്. ഇതിനുപുറമെ ഫിലിം, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലിയിലെ ചിപ്പുകളുടേയും സെല്ലുകളുടേയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്. 2017 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇവയ്ക്ക് അഞ്ചു ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നത്. ടിവി നിര്‍മ്മാതാക്കള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു. എല്‍ഇഡി, എല്‍സിഡി ടിവി നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് ഓപണ്‍ സെല്‍ പാനല്‍. ഒരു ടിവിയുടെ വിലയുടെ പകുതിയിലേറെ വരുമതിന്.