ചെന്നൈ- ഇന്ത്യയെ പോലുള്ള രാജ്യത്ത് ഏകഭാഷാ സങ്കൽപ്പം അടിച്ചേൽപ്പിക്കാനാകില്ലെന്ന് ചലച്ചിത്ര താരം രജനീ കാന്ത്. ഏകഭാഷ സങ്കൽപ്പം രാജ്യപുരോഗതിക്ക് നല്ലതാണെങ്കിലും ഇത് അടിച്ചേൽപ്പിക്കാനാകില്ലെന്ന് രജനി കാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെങ്കിൽ തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇക്കാര്യം അംഗീകരിക്കില്ല. ഉത്തരേന്ത്യയിലെ തന്നെ ഒട്ടേറെ സംസ്ഥാനങ്ങളും ഇതിനെ എതിർക്കുമെന്നും രജനീ കാന്ത് പറഞ്ഞു. നേരത്തെ കമൽ ഹാസനും ഇന്ത്യയിൽ ഏകഭാഷ സമ്പ്രദായം വേണമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.