ദുബായ്- ആഗോള വിപണിയില്‍ എണ്ണ വില ഇടിഞ്ഞതോടെ ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഡോളറിന് 71 രൂപ കടന്നതോടെ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ മൂല്യവും പ്രവാസികള്‍ക്ക് നേട്ടമായി. എന്നാല്‍ എണ്ണ വിലയിലെ ഇടിവ് മറ്റു തരത്തില്‍ അവരെ ബാധിക്കും.
ഒരു ദിര്‍ഹത്തിന് 19.45 രൂപയായിരുന്നു ചൊവ്വ രാവിലത്തെ നിരക്ക്. 51.41 ദിര്‍ഹം അയച്ചാല്‍ 1000 രൂപ നാട്ടിലെത്തും. കമ്മിഷന്‍ കൂടാതെയാണിത്. കുവൈത്ത് ദിനാറിന്റെ മൂല്യം ചൊവ്വാഴ്ച 235.30 രൂപയായി.
കേന്ദ്രം പ്രഖ്യാപിച്ച മൂന്നാം സാമ്പത്തിക ഉത്തേജക പാക്കേജ്, ഇടിഞ്ഞുനിന്ന രൂപയുടെ മൂല്യം ഉയര്‍ത്തിയെങ്കിലും അറാംകോക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നതാണു രൂപക്ക് ആഘാതമായത്.