മുംബൈ- താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബോളിവുഡ് നടിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മതോണ്ഡ്കര്‍ ശിവസേനയിലേക്ക് പോകുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണ്തന്റെ നിലപാട് വ്യക്തമാക്കി അവര്‍ രംഗത്ത് വന്നത്. താനൊരു പാര്‍ട്ടിയിലും ചേരുന്നില്ലെന്ന് വ്യക്തമാക്കിയ ഊര്‍മിള, അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അത്തരം പ്രവര്‍ത്തികള്‍ തന്നോടും രാഷ്ട്രീയ കക്ഷികളോടും ചെയ്യുന്ന നീതികേടാണെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഊര്‍മിള, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയായ മിലിന്ദ് നര്‍വേകറുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മഹാരാഷ്ട്രയില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഈ മാസം പത്തിനാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.