ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 69-ാം പിറന്നാള്‍. അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോഡി അഹമ്മദാബാദില്‍ എത്തി. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമില്‍ സംഘടിപ്പിക്കുന്ന നമാമി ദേവി നര്‍മ്മദാ മഹോത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇന്നലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്ത എന്ന സേവന പരിപാടിയിലൂടെ ആഘോഷിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ദല്‍ഹി എയിംസ് ആശുപത്രിയില്‍ നടന്ന ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. നേതൃപരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവയും നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വലിയ കെയ്ക്ക് നിര്‍മിച്ചാണ് ഗുജറാത്തില്‍ ആഘോഷം. മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിക്ക് ആശംസ നേര്‍ന്നു. ലോക ശ്രദ്ധയാകര്‍ഷിച്ച നേതാവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഇച്ഛാശക്തി, നേതൃത്വംഗുണം, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോഡിയെ ലോകപ്രിയ നേതാവാക്കിയതെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് എത്തിച്ചത് മോഡിയുടെ നേതൃപാടവമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.