വാഷിംഗ്ടണ്‍-ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറഞ്ഞിട്ടുണ്ടെന്നും ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരെ ഉടന്‍ കാണുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
22 ന് ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോഡി പരിപാടിയില്‍ മോഡിയോടൊപ്പം പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എവിടെ വെച്ചാണ് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ കാണുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മോഡിക്കു പുറമെ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയേയും കാണുമെന്ന് ട്രംപ് വ്യക്തമാക്കിയത്.