തബൂക്ക്- നിരോധിത മയക്കുമരുന്നായ ആംഫിറ്റാമിൻ ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. ഈജിപ്ഷ്യൻ പൗരന്മാരായ മസ്അദ് ഔദ് അൽലബാൻ, മഹ്മൂദ് അബ്ദുൽ അസീസ് മഹ്മൂദ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും ശരിവെച്ചതോടെയാണ് ശിക്ഷാവിധി നടപ്പിലാക്കിയതെന്ന് മന്ത്രാലയം വിശദമാക്കി. തബൂക്ക് പ്രവിശ്യയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.